Wednesday, April 19, 2006

ജോസഫ് ചേട്ടന്‍ വരുന്നു!

നമസ്കാരം!

മലയാളം ഇന്റര്‍നെറ്റ് ലോകത്തില്‍ ‘ജോസഫ് ചേട്ടന്‍’ എന്നറിയപ്പെടുന്ന ശ്രീ (ദത്തുക്) കേ.ജേ. ജോസഫിനു വേണ്ടി ഒരു മലയാളം ബ്ലോഗ് തയാറായി വരികയാണ്.

1930 മേയ് 13ന് കൊച്ചിയിലെ കുമ്പളങ്ങിയില്‍ ജനിച്ച ശ്രീ ജോസഫ് , കുമ്പളങ്ങി സെന്റ് ജോര്‍ജ്ജ് സെക്കന്ററി സ്കൂള്‍‍, ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്കൂള്‍, SD സ്കൂള്‍, ലിയോ XIIIth സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ പഠിച്ച് മലയാളം ഹയറും ജൂനിയര്‍ സെക്കന്‍ഡറിയും ഡിസ്റ്റിങ്ഷനോടെ പൂര്‍ത്തിയാക്കി.

12 വയസ്സുള്ളപ്പോള്‍, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പങ്കെടുത്ത 1942-ലെ ക്വിറ്റ് ഇന്ത്യാസമരം മുതല്‍ ജോസഫ് സമൂഹപരിഷ്കരണപ്രവൃത്തികളില്‍ നിരന്തരമായി ഏര്‍പ്പെട്ടു.

കൂണൂരിലെ(ഊട്ടി) സെന്റ് ആന്റണീസില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം എറണാകുളം മഹാരാജാസില്‍ നിന്നും ഫിസിക്സില്‍ ബിരുദമെടുത്തു. കേരളത്തിലെ ആദ്യത്തെ അമേച്വര്‍ റേഡിയോ‍ (ഹാം) പ്രവര്‍ത്തകരിലൊരാളായിരുന്നു. മഹാരാജാസില്‍ ഫിസിക്സ് അസോസിയേഷന്‍, ഫോട്ടോഗ്രാഫി ക്ലബ്ബ്, സോഷ്യല്‍ സെര്‍വീസ് ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായകമായ നേതൃത്വം നല്‍കി.

പില്‍ക്കാലത്ത് തിരുവനന്തപുരം ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജില്‍ B.Edനു പഠിക്കുന്ന സമയത്ത് അദ്ദേഹം കേരളത്തിലെ എല്ലാ B.Ed. വിദ്യാര്‍ഥികള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ട് പ്രസിദ്ധമായ വിമോചനസമരത്തില്‍ പങ്കെടുക്കുകയുണ്ടായി.

1959-ല്‍ മലേഷ്യയിലെ ( അന്ന് North Borneo) സബാ പ്രവിശ്യയില്‍ പുതുതായി തുടങ്ങിയ La Salle വിദ്യാലയത്തില്‍ പ്രത്യേക ക്ഷണമനുസരിച്ച് ശാസ്ത്രാദ്ധ്യാപകനായി KJ ജോസഫ് തന്റെ പ്രവാസജീവിതം ആരംഭിച്ചു. തുടര്‍ന്ന് സബാ ടീച്ചേര്‍സ് യൂണിയന്‍, സബാ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ചു. മലേഷ്യന്‍ ഭാരതീയര്‍ക്ക് അനിഷേധ്യനേതാവായിത്തീര്‍ന്ന അദ്ദേഹം 1974ല്‍ തന്റെ ഉന്നതമായ ഔദ്യോഗികപദവി രാജിവെച്ച് ബിസിനസ്സിലേക്കു കാലുവെച്ചു.

പ്രവര്‍ത്തനനിരതമായ തന്റെ കര്‍മ്മപഥത്തില്‍ സബാ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍, മലേഷ്യ സ്റ്റേറ്റ് ഇന്‍‌ക്വയറി കമ്മീഷന്‍ മെമ്പര്‍, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികള്‍ അദ്ദേഹത്തെയും തേടിയെത്തിയിട്ടുണ്ട്.

കമ്പ്യൂട്ടറുകള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍ തന്നെ അതില്‍ മലയാളഭാഷയുടെ സന്നിവേശത്തിന്റെ ആവശ്യത്തെക്കുറിച്ച് ഒരു സാധാരണ മലയാളിയേക്കാളും വളരെയധികം ബോധവാനായിത്തീര്‍ന്നു അദ്ദേഹം. തന്റെ കമ്പ്യൂട്ടര്‍ വിജ്ഞാനം വളരെ പരിമിതമായിരുന്നിട്ടുപോലും, ഏകദേശം പത്തുവര്‍ഷം മുന്‍പ് മുതല്‍, വിലപ്പെട്ടുവീണുകിട്ടിയ വിശ്രമസമയം മുഴുവനായിത്തന്നെ ദത്തുക് മലയാളത്തിനു വേണ്ടി ചെലവഴിച്ചു. മറ്റാരുടേയും സഹായം കാത്തുനില്‍ക്കാതെ, സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം, പല വര്‍ഷങ്ങള്‍ പരിശ്രമിച്ച് ജോസഫ് ചേട്ടന്‍ ബൃഹത്തായ ഒരു മലയാളനിഘണ്ടുവും ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണകൃതികളടക്കം ധാരാളം ഗ്രന്ഥങ്ങളും ടൈപ്പുചെയ്ത് കമ്പ്യൂട്ടറിലാക്കി.

കേജേ എന്നുകൂടി സ്നേഹാദരപൂര്‍വ്വം വിളിക്കപ്പെടുന്ന അദ്ദേഹം ഇങ്ങനെ തയ്യാറാക്കിയ കൃതികളില്‍ ഒരു ഭാഗം വരമൊഴി യാഹൂഗ്രൂപ്പിന്റെ ഫയല്‍ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ വായനശാല സുനിലിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയിട്ടുള്ള CDയിലും ഈ കൃതികളില്‍ ഒരു ഭാഗം ചേര്‍ത്തിട്ടുണ്ട്.

മലയാളം വിക്കിഡിക്ഷണറിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും സഹായകരമായ ഉപകരണമാണ് ജോസഫ് ചേട്ടന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ള മലയാളനിഘണ്ടു .
ഇന്ത്യയിലും മലേഷ്യയിലും ഉള്ള പല സാമൂഹ്യസംരംഭങ്ങളിലും - ഇപ്പോഴും- വ്യാപൃതനായിട്ടുള്ള, ശ്രീ ജോസഫിന് മലേഷ്യന്‍ സര്‍ക്കാര്‍ ആദരസൂചകമായി ദത്തുക് (Datuk) എന്ന വിശിഷ്ടബഹുമതി നല്‍കുകയുണ്ടായി. ഭാരതത്തിലെ പത്മഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് തുല്യമാണ് ഈ മുദ്ര.

ദത്തുക് ജോസഫ് ബൂലോഗത്തിലെ കൂട്ടുകാരുമായി കഴിയുന്നത്ര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇവിടെ ഒരു പരീക്ഷണം തുടങ്ങുകയാണ്. സ്വന്തമായി ഉടനെത്തന്നെ അദ്ദേഹവും ഒരു മലയാളം ബ്ലോഗു തുടങ്ങുന്നു! അദ്ദേഹത്തിന്റെ ചുരുങ്ങിയ ഒഴിവുസമയവും ഉയര്‍ന്ന പ്രായവും സ്വാഭാവികമായും ഉണ്ടാകാവുന്ന വൈഷമ്യങ്ങളും കൂടി കണക്കിലെടുത്തുവേണം ഈ പരീക്ഷണത്തിനെ നാം വിലയിരുത്തേണ്ടത്. യുണികോഡു മലയാളത്തില്‍ പ്രവര്‍ത്തിക്കാനുള്ള പരിചയം തിരക്കിനിടയില്‍ അദ്ദേഹം സാവധാനം സ്വായത്തമാക്കുന്നതേയുള്ളൂ.


അദ്ദേഹത്തിന്റെ ഈ വിശിഷ്ടപ്രവേശനത്തിന് നാമെല്ലാവരും സ്വാഗതമാശംസിക്കുക!

38 Comments:

Blogger viswaprabha വിശ്വപ്രഭ said...

അഭിവന്ദ്യനായ ശ്രീ ജോസഫ് ചേട്ടന് ഞങ്ങള്‍ കൊച്ചുകൂട്ടുകാരുടെ വിനീതമായ, ഹൃദ്യമായ സ്വാഗതം!

April 19, 2006 7:06 PM  
Blogger Sapna Anu B.George said...

ശ്രീമാന്‍ ജൊസഫിന് ഞങ്ങളുടെ‍ എളിയസ്വാഗതം,എല്ലാവരുടെയും പേരില്‍, സഹ്രുദയം, സ്വീകരിക്കുമല്ലൊ

April 19, 2006 7:18 PM  
Blogger Visala Manaskan said...

ബഹുമാന്യനായ ശ്രീ (ദത്തുക്) കേ.ജേ. ജോസഫ് സാറിന് ഈ ബൂലോഗത്തേക്ക് വിനയപുരസരം ഞാനും സ്വാഗതം ചെയ്യുന്നു.

April 19, 2006 7:29 PM  
Blogger അതുല്യ said...

ഒരുപാടു ബഹുമാനത്തോടെ ഞാനും ഇവിടെ ശ്രീ. ജോസഫ്‌ മാഷിനു ഈ പൊന്നാട അണിയിയ്കുന്നു. ഇനിയും ഒരുപാട്‌ പഠിയ്കുവാന്‍ ഞങ്ങളീ ബ്ലോഗര്‍ മാഷിനേ കാത്തിരിയ്കുന്നു.

April 19, 2006 7:31 PM  
Blogger ദേവന്‍ said...

സ്വാഗതം. അങ്ങയെപ്പോലെ വിശിഷ്ഠരുടെ സാന്നിദ്ധ്യം മലയാളം ബ്ലോഗലോകത്തിന്‌ അഭിമാനനവും ശ്രേയസ്സും കൂട്ടുന്നു.

April 19, 2006 7:41 PM  
Blogger Kalesh Kumar said...

നമസ്കാരം ദാത്തൂക്ക് കെ.ജെ.ജെ!
അങ്ങയ്ക്ക് ഇയുള്ളവന്‍ വിനയപുരസരം ഞാനും സ്വാഗതമോതുന്നു!

April 19, 2006 7:42 PM  
Blogger കണ്ണൂസ്‌ said...

വിനീതമായ ഈ സ്വാഗതം ദക്ഷിണയായി കണക്കാക്കി ആശീര്‍വദിച്ചാലും!!!

April 19, 2006 7:46 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സാന്നിദ്ധ്യത്താല്‍ ബൂലോകത്തെ ധന്യമാക്കിയാലും. സ്വാഗതം.

April 19, 2006 7:56 PM  
Blogger keralafarmer said...

ശ്രീ (ദത്തുക്) കേ.ജേ. ജോസഫ് സാറിന് കേരളത്തിലെ ഒരു കർഷകൻ തന്റെ ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം അർപ്പിക്കുന്നു. ബൂലോക മലയാളികളുമായി ബന്ധപ്പെടുവാൻ കാണിച്ച സന്മനസിന്‌ ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു. അങ്ങയുടെ അറിവുകൾ, അനുഭവങ്ങൾ, ഈ കൂട്ടായ്മയിലെ തലമുതിർന്ന വ്യക്തിത്വം തുടങ്ങിയവയും ഞങ്ങൾക്ക്‌ ഒരനുഗ്രഹം തന്നെയാണ്‌.

April 19, 2006 7:59 PM  
Blogger അരവിന്ദ് :: aravind said...

ജോസഫ് സാറിന് ബൂലോഗത്തിലേയ്ക്ക് എന്റെ എളിയ സ്വാഗതം. അങ്ങയുടെ മഹത്തായ ജീവിതാനുഭവങ്ങളും, നേട്ടങ്ങളും മറ്റും പങ്കു വച്ചാല്‍ അത് ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശ്ശകമായിത്തീരും.

April 19, 2006 8:10 PM  
Blogger Manjithkaini said...

ജോസഫ് സാറിനു സ്വാഗതം. ബൂലോകത്തില്‍ ഒരു കാരണവരുടെ കസേര ഒഴിഞ്ഞു കിടപ്പുണ്ട്. ഇന്റര്‍നെറ്റ് മലയാള വഴികളില്‍ ഏറെ മുമ്പേ നടക്കാന്‍ തുടങ്ങിയ ജോസഫ് ചേട്ടന്‍ വരുമ്പോള്‍ ആ കസേരയ്ക്കൊരലങ്കാരമായി. എളിയ സ്വാഗതം!

April 19, 2006 9:04 PM  
Blogger ഉമേഷ്::Umesh said...

ജോസഫ് ചേട്ടനു സ്വാഗതം! താങ്കളുടെ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായ പല പുസ്തകങ്ങളും ഞങ്ങളില്‍ പലരും എന്നും ഉപയോഗിക്കുന്നുണ്ടു്.

ഇതിനു വഴിയൊരുക്കിയ വിശ്വത്തിനും നന്ദി.

April 19, 2006 9:25 PM  
Blogger aneel kumar said...

പ്രിയ കെ.ജെ.ജെയുടെ ബൂലോഗലോകത്തേയ്ക്കുള്ള വരവിനെ ബഹുമാനപുരസരം സ്വാഗതം ചെയ്യുന്നു!
ഏറെ കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായതിലെ സന്തോഷം അറിയിക്കട്ടെ.

സ്നേഹബഹുമാനങ്ങളോടെ...

April 19, 2006 9:32 PM  
Blogger myexperimentsandme said...

ശ്രീ ജോസഫ് സാറിന്റെ ഞാന്‍ വിനയപുരസ്സരം സ്വാഗതം ചെയ്യുന്നു. താങ്കളുടെ അറിവുകള്‍ ഞങ്ങള്‍ക്കേവര്‍ക്കും വളരെയധികം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായിരിക്കും. ജോസഫ് സാറിനെ ഇതിലേക്ക് നയിച്ച വിശ്വത്തിനും മറ്റുള്ളവര്‍ക്കും നന്ദി.

April 19, 2006 10:21 PM  
Blogger Kumar Neelakantan © (Kumar NM) said...

ബ്ലോഗ് സമൂഹത്തിലേക്ക് സ്വാഗതം.

April 19, 2006 10:57 PM  
Blogger ഇളംതെന്നല്‍.... said...

ബഹുമാന്യനായ ശ്രീ ജോസഫ് സാറിന് വിനീതമായ
സ്വാഗതം!

April 19, 2006 11:30 PM  
Blogger Santhosh said...

ശ്രീ ജോസഫ് സാറിന് സ്നേഹം നിറഞ്ഞ സ്വാഗതം.

April 20, 2006 12:26 AM  
Blogger Unknown said...

അഭിവന്ദ്യനായ ശ്രീ ജോസഫ് ചേട്ടന് സ്നേഹം നിറഞ്ഞ സ്വാഗതം.

April 20, 2006 12:53 AM  
Blogger സ്നേഹിതന്‍ said...

മലയാളം ബൂലോകത്തിലേയ്ക്ക് ശ്രീ (ദത്തുക്) കേ.ജേ. ജോസഫ് സാറിന് ഈയുള്ളവന്റേയും സ്വാഗതം!

April 20, 2006 1:23 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

വന്ദനം മാഷേ!

April 20, 2006 2:54 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ജോസഫ് ചേട്ടനു് സ്വാഗതം.
ശ്രേഷ്ഠ സാന്നിദ്ധ്യങ്ങൾ ബ്ലോഗ് സ്ഥിതികളെ മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. വരവൊരുക്കിയ വിശ്വത്തിനും നന്ദി.

April 20, 2006 4:45 AM  
Blogger Unknown said...

സ്വാഗതം മാഷേ!

April 20, 2006 9:48 AM  
Blogger സണ്ണി | Sunny said...

ജോസഫ് ചേട്ടന് ബ്ലൂലോകത്തിലേക്കു് സ്വാഗതം!

April 20, 2006 12:39 PM  
Blogger രാജ് said...

ജോസഫ് മാഷിനു സ്വാഗതം. അങ്ങയുടെ സാന്നിദ്ധ്യം ഞങ്ങളെ വെളിച്ചത്തിലേയ്ക്കു നയിക്കട്ടെ.

April 20, 2006 1:13 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

April 20, 2006 5:22 PM  
Blogger അഭയാര്‍ത്ഥി said...

Datuk's blog

സെലാമത്‌ ദതങ്ങ്‌.

ബഹാസു മലയാളം ബ്ളോഗ്‌

April 20, 2006 5:25 PM  
Blogger സ്വാര്‍ത്ഥന്‍ said...

കവിത എഴുതുന്ന തിരക്കിലായിരുന്നു ;)

എന്റേം വക സ്വാഗതം

April 25, 2006 5:55 PM  
Blogger സു | Su said...

ജോസഫ് സാറിന് സ്നേഹം നിറഞ്ഞ സ്വാഗതം.

May 09, 2006 6:09 PM  
Blogger Activevoid said...

ശ്രി ജൊസഫ് സര്‍ന് സ്വാഗതം.

June 22, 2006 6:11 PM  
Blogger കുറുമാന്‍ said...

ബഹുമാനപെട്ട ശ്രീ ജോസഫ് സാര്‍ അവര്‍കള്‍ക്ക് സ്വാഗതം

June 22, 2006 6:44 PM  
Blogger മനൂ‍ .:|:. Manoo said...

ജോസഫ്‌ സാറിനു സ്വാഗതം :)

June 22, 2006 7:44 PM  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

November 07, 2008 10:41 AM  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

November 07, 2008 10:41 AM  
Anonymous michael mark said...

fantastic post!!

phd degree Policing | associate degree human resource management | master degree teaching learning

January 08, 2010 6:32 PM  
Blogger വിചാരശൂന്യം said...

ജോസഫ് ചേട്ടന്റെ ശേഷ്ഠ സാന്നിധ്യം എല്ലാവർക്കും ഊർജ്ജം പകരട്ടെ.

December 18, 2015 5:42 PM  
Blogger വിചാരശൂന്യം said...

ജോസഫ് ചേട്ടന്റെ ശേഷ്ഠ സാന്നിധ്യം എല്ലാവർക്കും ഊർജ്ജം പകരട്ടെ.

December 18, 2015 5:43 PM  
Blogger Jude P Antony said...

ഇത്രയും ശ്രേഷ്ഠമായ സംഭാവന മലയാളത്തിനും ഇന്റർനെറ്റ് ലോകത്തിനും നൽകിയ ശ്രീ ജോസഫ് ചേട്ടന് സ്‌നേഹാദരവുകൾ അർപ്പിക്കുന്നു. ഈ ശ്രേഷ്ഠ വ്യക്തിയെ ഇപ്പോൾ വൈകിയാണെങ്കിലും അറിയാൻ ഇടയായതിൽ വളരെ സന്തോഷം.

January 18, 2017 11:42 PM  
Anonymous Anonymous said...

Sorry to inform you that your Joseph Chettan, my Achachan is no more. Funeral Mass on Tuesday 29th January 2019 at 10.30 am. @ Sacred Heart Cathedral. Memorial Mass @ Sacred Heart Cathedral followed by dinner at 6:30 at the hall, Kota Kinabalu, Sabah, Malaysia

January 24, 2019 9:42 PM  

Post a Comment

<< Home